ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്‌സിനെടുത്തവർക്ക് യുഎഇയിലേക്ക് പ്രവേശനമില്ല: വ്യക്തത വരുത്തി വിമാന കമ്പനികൾ

ദുബായ്: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തവർക്ക് തൽക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് വിമാന കമ്പനികൾ. യുഎഇയിൽ നിന്ന് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവർക്ക് മാത്രമേ നിലവിൽ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാന കമ്പനികൾ അറിയിച്ചു.

എന്നാൽ ഈ തീരുമാനത്തിൽ ഏതു നിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിനെടുത്ത യുഎഇ താമസ വിസയുള്ളവരുടെ സംശയങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വിമാന കമ്പനികൾ രംഗത്തെത്തിയത്.