കോഴിക്കോട് : ചന്ദ്രിക ദിനപ്പത്രത്തിന്റെ പണമിടപാട് കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി തങ്ങള്‍ ഇ.ഡി യെ അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പണത്തിന്റെ ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

