ടോക്കിയോ: ലോക കായിക മാമാങ്കത്തില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിംപിക്സ് ഗുസ്തിയില്‍ രവി കുമാര്‍ ദഹിയായാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യനായ ഉഗുയേവ് സവുറിനെതിരെയാണ് പോരാടിയാണ് രവി കുമാര്‍ വെള്ളിയില്‍ ഒതുങ്ങിയത്. 7-4 എന്ന നിലയില്‍ ആണ് റഷ്യന്‍ താരത്തിന്റെ ജയം.
സെമിയില്‍ കസാഖിസ്ഥാന്റെ നൂറിസ്ലാം സനയെവയെ തോല്‍പ്പിച്ചാണ് രവി ഫൈനല്‍ ടിക്കറ്റ് നേടിയത്. ടോക്കിയോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.
ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ താരമാണ് രവികുമാര്‍ ദഹിയ. 2012ല്‍ സുശീല്‍ കുമാറാണ് ഇന്ത്യയ്ക്കു വേണ്ടി അവസാനമായി ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്നത്.

