നോട്ടിന്‍ഹാം: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക.
നോട്ടിന്‍ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ഇന്ത്യയില്‍ 3-1ന് ടെസ്റ്റ് പരമ്പര തോറ്റതിന് മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിന് ലഭിക്കുന്ന അവസരമാണിത്. ഇംഗ്ലണ്ടിനുമേല്‍ സ്വന്തമാക്കിയ ആധിപത്യം തുടരാനാണ് ഇന്ത്യയുടെ പോരാട്ടം.
പരിക്കുകള്‍ വേട്ടയാടിയ ടെസ്റ്റ് ടീമിലേക്ക് ഒരിടവേളയ്ക്ക് ശേഷം അനിവാര്യമായ തിരിച്ചുവരവ് നടത്തുകയാണ് കെ.എല്‍.രാഹുല്‍. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.

