മദ്യ നിരോധനമുള്ള ഈ ഇന്ത്യൻ സംസ്ഥാനത്ത് 4.3 ശതമാനം പേരും മദ്യാസക്തിയുള്ളവർ; കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ മൊത്തം ജനസംഖ്യയുടെ 4.3 ശതമാനം ആളുകളും മദ്യത്തിന് അടിമകളെന്ന് റിപ്പോർട്ട്. രാജ്യസഭയ്ക്ക് മുന്നിൽ സമർപ്പിച്ച എയിംസിന്റെ നാഷണൽ ഡ്രഗ് യൂസ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 6.64 ലക്ഷം പേർ ഗുജറാത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. മൊത്തം ജനസംഖ്യയുടെ 1.46 ശതമാനം പേരാണ് സംസ്ഥാനത്ത് ലഹരി പദാർത്ഥം ഉപയോഗിക്കുന്നത്.

ഗുജറാത്തിന്റെ ജനസംഖ്യയിൽ 19.3 ലക്ഷം പേരും മദ്യാസക്തിയുള്ളവരാണെന്നാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്. രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മദ്യാസക്തിയുള്ളവരുടെ നിരക്ക് വളരെ കൂടുതലാണെന്നും ഗവേഷകർ പറയുന്നു. രാജസ്ഥാനിൽ 2.3 ശതമാനം ആളുകളും ബിഹാർ ഒരു ശതമാനം ആളുകളും മദ്യാസക്തി ഉള്ളവരാണ്. ജമ്മു കശ്മീരിൽ നാലു ശതമാനം പേരാണ് മദ്യാസക്തി ഉള്ളവർ.