ന്യൂഡല്‍ഹി: ഇന്ത്യ ആസ്ഥാനമാക്കി പുതിയ സ്വകാര്യ വിമാനകമ്പനി ആരംഭിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ വ്യവസായി രാകേഷ് ജുംജുംവാലയുടെ നേതൃത്വത്തിലാണ് പുതിയ കമ്പനി ആരംഭിക്കുന്നത്.
ആകാശ എയര്‍ലൈന്‍സ് എന്ന പേരില്‍ നാലു വര്‍ഷത്തിനുള്ളില്‍ വിമാന സര്‍വീസ് തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും, തുടക്കത്തില്‍ 70ഓളം വിമാനങ്ങള്‍ കമ്പനിയുടെ കീഴില്‍ സര്‍വീസ് നടത്തുമെന്നും രാകേഷ് ജുംജുംവാല അറിയിച്ചു. 180 ഓളം യാത്രക്കാരെ വഹിക്കാന്‍ സാധിക്കുന്ന വിമാനങ്ങളുടെ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി, 3.5 കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും, കമ്പനിയുടെ 40 ശതമാനം ഷെയറുകള്‍ തന്റെ കൈയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 180 ഓളം യാത്രക്കാരെ വഹിക്കാന്‍ സാധിക്കുന്ന വിമാനങ്ങളുടെ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

