പാലക്കാട്: കേരളത്തില്‍ ആദ്യമായി കാലുകളില്‍ കൊറോണ പ്രതിരോധവാക്സിന്‍ സ്വീകരിച്ച് 22 കാരനായ ആലത്തൂര്‍ സ്വദേശി പ്രണവ്. ജന്മനാ രണ്ട് കൈകളും ഇല്ലാത്തയാളാണ് പ്രണവ്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വാക്സിനേഷന് നടക്കുന്നത്. ആലത്തൂര്‍ പഴയ പോലീസ് സ്റ്റേഷനിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയ പ്രണവിന്റെ ശരീരത്തില്‍ എവിടെ വാക്സിന് കുത്തിവെയ്ക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം സംശയമുണ്ടായിരുന്നു.
എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം കാലില്‍ കുത്തിവെപ്പെടുക്കുകയായിരുന്നു.കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് പ്രണവ് വീട്ടിലേക്ക് മടങ്ങിയത്. വാക്സിനെടുക്കുന്നതിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതിനുള്ള മറുപടിയാണ് തന്റെ വാക്സിനേഷനെന്ന് പ്രണവ് പറഞ്ഞു.

