ഐഎന്‍എല്‍ പിളര്‍ന്നു, പരസ്പരം പുറത്താക്കി കാസിം ഇരിക്കൂറും, അബ്ദുള്‍ വഹാബും

കൊച്ചി: പരസ്പരം പുറത്താക്കി പിളര്‍ന്ന് ഐഎന്‍എല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബും അബ്ദുള്‍ വഹാബിനെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂറും അറിയിച്ചു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ അബ്ദുള് വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. എന്നാല്‍, ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.മുസ്ലീം ലീഗാണ് ഐഎന്‍എല്ലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.കൊച്ചിയില്‍ ഞായറാഴ്ച രാവിലെ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു.