മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിന് നേരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സിനെയാണ് വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രോളിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ ‘രണ്ട് പ്രതിഷ്ഠയാണവിടെ ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’ എന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച പിണറായി വിജയന്റെ ചിത്രത്തോട് കൂടിയ ഫ്ളക്സില്‍ ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു’ എന്ന അടിക്കുറിപ്പിനെയാണ് ബല്‍റാം പരിഹസിച്ചത്.
അതേസമയം, പിണറായി വിജയന്റെ ഈ ഫ്‌ളക്‌സ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

