അഫ്ഗാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ് പ്രവിശ്യകളില്‍ സൈന്യം ആക്രമണം നടത്തിയത്. മുര്‍ഗാബിലും ഹസ്സാന്‍ തബ്ബിനിലുമുള്ള ഭീകരരുടെ ഒളിത്താവളത്തിനു നേര്‍ക്കാണ് വ്യോമാക്രമണമുണ്ടായത്.

ജൗസ്ജാനില്‍ 19 ഭീകരര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ ആക്രമണം സതേണ്‍ ഹെല്‍മന്ദിലെ ലക്ഷര്‍ ഘട്ടിലായിരുന്നു. ഭീകരരുടെ മൂന്ന് വാഹനങ്ങള്‍, ആറ് ബൈക്കുകള്‍, രണ്ട് ബങ്കറുകള്‍, വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും നശിപ്പിച്ചു.