വിവാദമരംമുറി : റവന്യൂ വകുപ്പിന്റെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വിവാദ മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവ്, വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിര്‍ദേശവും വനം വകുപ്പ് നല്‍കിയിരുന്നില്ലെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍.

ശശീന്ദ്രന്റെ വാക്കുകള്‍ – 24- 10 -2020 തിന് റവന്യൂ വകുപ്പ് ഉത്തരവ് വനംവകുപ്പ് സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആര്‍ക്കും നല്‍കിയിട്ടില്ല. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഈട്ടി, തേക്ക് തുടങ്ങിയ സര്‍ക്കാര്‍ മരങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വകാര്യ കൈവശ ഭൂമിയില്‍ നിന്നും കടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഈ വിഷയത്തില്‍ മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയില്‍ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.