ടിക്ക് ടോക്ക് തിരിച്ചുവരുന്നു

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ പബ്ജി ബാറ്റില്‍ ഗ്രൗണ്ട്‌സ് ഇന്ത്യ എന്ന പുതിയ പേരില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പിന്നാലെ ടിക്ക് ടോക്കും തിരിച്ചുവരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ആപ്പിന്റെ ഉച്ചാരണത്തില്‍ മാറ്റമില്ലെങ്കിലും ഇംഗ്‌ളീഷ് സ്‌പെല്ലിംഗില്‍ ചെറിയ വ്യത്യാസങ്ങളോടെയാണ് ആപ്പിന്റെ മടങ്ങിവരവ്. എന്നാല്‍, ടിക്ക് ടോക്കിന്റെ അപേക്ഷ സര്‍ക്കാര്‍ ഇതു വരെ പരിഗണനയ്ക്ക് എടുത്തിട്ടില്ല. കണ്‍ട്രോളര്‍ ജനറല്‍ ഒഫ് പേറ്റന്റ്‌സിന്റെ വെബ്‌സൈറ്റില്‍ ടിക്ക് ടോക്കിന്റെ അപേക്ഷ ഇപ്പോഴും പരിശോധനയിലാണെന്ന നിലയിലാണ് കിടക്കുന്നത്. ഇന്ത്യയുടെ നിരോധനത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാതാക്കളായ ബൈറ്റ് ഡാന്‍സ് ടിക്ക് ടോക്കിനെ യുണിക്കോണ്‍ ഗ്ലാന്‍സ് എന്ന മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.