ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതോടെ പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ വലിയ തോതില്‍ തീവ്രവാദ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ ആസ്ഥാനമായുളള തീവ്രവാദികളാണ് ഇതിനുപിന്നിലെന്നുമാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ഡല്‍ഹി പൊലീസ് കമ്മിഷണറായി പുതുതായി ചുമതലയേറ്റ ബാലാജി ശ്രീവാസ്തവ ഈ മാസം തുടക്കത്തില്‍ തന്നെ സേനയ്ക്ക് വേണ്ട മുന്‍കരുതലുകളെപ്പറ്റി ഉദ്യോഗസ്ഥരെ വ്യക്തമായി അറിയിച്ചിരുന്നു.ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ കാശ്മീരിലടക്കം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് ഡല്‍ഹിയില്‍ നിരോധിച്ചിട്ടുണ്ട്.

