ബാഗ്ദാദ്: തിങ്കളാഴ്ച രാത്രി ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 മരണം. അറുപതോളം പേര്‍ക്ക് പരിക്ക്. ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു.
വഹൈലാത്ത് മാര്‍ക്കറ്റിലായിരുന്നു് സ്‌ഫോടനം. ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബര്ം സാലിഹ് പറഞ്ഞു.
2021-07-20

