കാഠ്മണ്ഡു : പുതിയ പ്രധാനമന്ത്രിക്ക് ആശംസ അര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള മറുപടിയുമായി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബെ. നരേന്ദ്ര മോദിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ഉറ്റുനോക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന് താന്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഷേര്‍ ബഹാദുര്‍ ദൂബെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവ് ഇറക്കിയതോടെയാണ് കെ പി ശര്‍മ ഒലിയുടെ ഭരണത്തിന് നേപ്പാളില്‍ അന്ത്യമായത്.
2021-07-19

