ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ചാണ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്. ബില്ലിനെ എതിര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിലപാട് തുടര്‍ന്നാല്‍ ബിഹാറില്‍ ജെ.ഡി.യു സര്‍ക്കാരിന് നല്കിവരുന്ന പിന്തുണ ബി.ജെ.പി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യ ഇപ്പോള്‍ തന്നെ ഏകദേശം 15 കോടിക്ക് മുകളിലാണ്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമനടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 1947-ലെ വിഭജനത്തിന് ശേഷം രാജ്യത്തെ ഹിന്ദുക്കള്‍ മതേതര വാദികളായി കഴിയാന്‍ നിര്‍ബന്ധിതരാകുകയും അതേസമയം, മുസ്ലിംങ്ങളും മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ അവരുടെ മത സ്വാതന്ത്രം ആസ്വദിക്കുകയുമാണ്.
യോഗിയെ പിന്തുണച്ച് സഞ്ജയ് രംഗത്ത് വന്നതോടെ ശിവസേന എന്‍ഡിഎയിലേക്ക് എത്തുന്നുവെന്ന വാദം ശക്തമായിരിക്കുകയാണ്.

