കൊച്ചി: വ്യവസായികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് കിറ്റക്‌സ് പരാതിയുമായി എത്തിയില്ലെന്നും കിറ്റക്‌സുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ‘നിങ്ങള്‍ ഇവിടേക്ക് വരൂ. നിങ്ങള്‍ക്കിവിടെ ഒരു നിയമവും ബാധകമല്ല എന്ന് പറയാന്‍ സാധിക്കില്ല.’ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പി രാജീവ് പറഞ്ഞു.വ്യവസായവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ ഉണ്ടാകുന്ന പരാതികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021-07-16

