ആധാര്‍ ഉപയോക്താക്കള്‍ക്ക് ഇനി വീടുകളിലിരുന്ന് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം

കൊച്ചി: ആധാര്‍ ഉപയോക്താക്കള്‍ക്ക് ഇനി വീടുകളില്‍ ഇരുന്ന് ആധാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. വെര്‍ച്വല്‍ ഐഡി ക്രിയേറ്റു ചെയ്യാനും , ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും , അണ്‍ലോക്ക് ചെയ്യാനുമൊക്കെ യുഐഡിഐഐ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കും. എസ്എംഎസ് വഴി ആധാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം.

ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്ത് സൂക്ഷിക്കുന്നതിന് വെര്‍ച്വല്‍ ഐഡി ആവശ്യമാണ്. ഇതിന് GVIDA എന്ന് ടൈപ്പ് ചെയ്ത് ആധാര്‍ നമ്പറിന്റൈ അവസാന നാല് അക്കങ്ങള്‍ 1947എന്ന നമ്പറിലേക്ക് അയക്കുക. ഒടിപി ലഭിക്കുന്നതിന് GETOTP എന്ന് ടൈപ്പ് ചെയ്ത് ആധാര്‍ നമ്പറിന്റൈ അവസാന നാല് അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1947 എന്ന നമ്പറിലേക്ക് അയക്കുക. LOCKUID എന്ന് ടൈപ്പ് ചെയ്ത് ആധാര്‍നമ്പറിന്റെ അവസാന നാല് അക്കങ്ങളും ഒടിപിയും നല്‍കി എസ്എംഎസ് അയക്കാം. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച താല്‍ക്കാലിക 16 അക്ക നമ്പറാണ് വിഐഡി. ആധാര്‍ നമ്പറിന് പകരമായി ഈ വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാന്‍ കഴിയും.