സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ ഗുജറാത്ത്, ഹരിയാണ സര്‍ക്കാരുകള്‍

അഹമ്മദാബാദ്: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ ഗുജറാത്ത്, ഹരിയാണ സര്‍ക്കാരുകള്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ജൂലായ് 15-മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളും തുറന്നുപ്രവര്‍ത്തിക്കും. മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം വന്നാല്‍ മതി. ഹാജര്‍ നിര്‍ബന്ധമില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. അതില്ലാത്തവരെ പ്രവേശിപ്പിക്കില്ല.