വിദേശമദ്യ വില്പന ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തുറന്നു

liquor

തിരുവനന്തപുരം:വിദേശമദ്യ വില്പന ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും ഇന്നു മുതല്‍ മദ്യവിതരണം പുനരാരംഭിക്കും. വെയര്‍ഹൗസ് ലാഭ വിഹിതം 25% ത്തില്‍ നിന്ന് 13% ആക്കി കുറച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്ക് മൂലം ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.

ലോക്ഡൗണ്‍ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ബെവ്‌കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയത്.