മുംബൈ: ഒരു മാസത്തോളം കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര. പുതുക്കിയ സര്‍ക്കാര്‍ പ്രമേയ പ്രകാരം മഹാരാഷ്ട്ര സ്‌കൂള്‍ വകുപ്പാണ് തീരുമാനം എടുത്തത്. മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ തുടങ്ങാന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്. കൊവിഡ് മുക്ത ഗ്രാമങ്ങളില്‍ നേരിട്ടുള്ള സ്‌കൂളിങ് പുനരാരംഭിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. കൂടാതെ, സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സീന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021-07-09

