ന്യൂഡല്‍ഹി: ഐഎഫ്എഫ്ഐ 52-ാം പതിപ്പിന്റെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തിറക്കി. 2021 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ചാണ് ചലച്ചിത്രമേള നടക്കുന്നത്. ഇന്ത്യയിലെ മികച്ച സിനിമകളും ലോകമെമ്പാടുമുള്ള ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.കേന്ദ്ര സര്‍ക്കാരുമായി ഒത്തുച്ചേര്‍ന്ന് ഗോവ സര്‍ക്കാരുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മത്സരവിഭാഹത്തില് പങ്കെടുക്കുന്നതിനുള്ള എന്‍ട്രികള്‍ ആഗസ്റ്റ് 31 വരെ അയക്കാം. ഇത്തവണ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ആദരം നല്‍കും.
2021-07-06

