തിരുവനന്തപുരം: അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അദ്ധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
അരുവിക്കര ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈല്‍ ഫോണ്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അദ്ധ്യാപകര്‍ സ്‌കൂളില്‍ തന്നെയാണ് ജോലി ചെയ്യേണ്ടത് എന്ന ഉത്തമ ബോധ്യമാണ് സര്‍ക്കാരിന് ഉള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

