ന്യൂഡല്‍ഹി: ലോക റാങ്കിംഗ് ക്വാട്ടയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യോഗ്യത നേടി മലയാളി താരം എംപി ജാബിര്‍. നാവികസേനാംഗമായ ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയാണ്. പാട്യാലയില്‍ അടുത്തിടെ നടന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് ജാബിര്‍ സ്വര്‍ണം നേടിയത്.മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് 25 കാരനായ ജാബിര്‍.നാവികസേനയിലെ പരിശീലക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ മികച്ച തയ്യാറെടുപ്പാണ് ജാബിര്‍ നടത്തിയിട്ടുളളതെന്ന് പ്രതിരോധസേനാ വക്താവ് വ്യക്തമാക്കി. മാത്രമല്ല, 2017 ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാബിര്‍ വെങ്കലം നേടിയിരുന്നു.
2021-07-03

