പാചകവാതകവിലയും കുതിക്കുന്നു

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനവിന് പിന്നാലെ പാചകവാതക വിലയും കുതിക്കുന്നു. ഇന്ന് ഗാര്‍ഹിക സിലണ്ടറിന് വര്‍ദ്ധിച്ചത് 25.50 രൂപയാണ്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‌കേണ്ടി വരും.തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവില വര്‍ദ്ധന.

അതേസമയം, ഇന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വര്‍ധിക്കുന്നത്.