ഇന്ത്യാ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തായി പാകിസ്താൻ സൈന്യം പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്നതായി റിപ്പോർട്ട്; ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തായി പാകിസ്താൻ സൈന്യം പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്നതായി റിപ്പോർട്ട്. അതിർത്തിയിൽ നിന്ന് 200 മീറ്ററിൽ താഴെയുള്ള ഗുരുദാസ്പൂരിന് എതിർവശത്താണ് പാകിസ്താൻ സേന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഡബിൾ ഡെക്കർ ബങ്കർ ഉൾപ്പെടെയാണ് പാകിസ്താൻ നിർമ്മിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയിലെ നുഴഞ്ഞു കയറാനായി ഭീകരരെ സഹായിക്കുന്നതിന് വേണ്ടിയാണ് പാകിസ്താന്റെ നീക്കമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 250 മീറ്റർ മാത്രം അകലെയുള്ള ഫിറോസ്പൂർ എന്ന പ്രദേശത്തിന് എതിർവശത്തുള്ള ടംഗയിലും നിർമ്മാണ പ്രവനർത്തനങ്ങൾ നടക്കുന്നുണ്ട്. ലാദെക്കിൽ നിരീക്ഷണ ഗോപുരമാണ് പാക് സേന നിർമ്മിക്കുന്നത്.

അമൃത്സർ അതിർത്തിയിയിൽ നിന്ന് നിന്ന് 400, 800 കിലോമീറ്റർ അകലെയുള്ള ടോട്ടി പ്രദേശത്ത് പാക് സൈന്യം രണ്ട് ബങ്കറുകൾ നിർമ്മിക്കുകയും ഗുന്നെവാലയിൽ വൈഡ്-ബാൻഡ് ഇന്റർസെപ്ഷൻ സിസ്റ്റം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യൻ റേഡിയോ ഗതാഗതം തടസ്സപ്പെടുത്താനാണ് വൈഡ് ബ്രാൻഡ് ഇൻസ്‌പെഷൻ സിസ്റ്റം പാക് സേന സ്ഥാപിക്കുന്നത്. ഈ സാഹചര്യത്തിൽ അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുകയാണ് ഇന്ത്യൻ സൈന്യം.