ബാങ്കുകളുടെ സ്വകാര്യവത്ക്കരണം : ഉന്നത സമിതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി തേടും

ന്യൂഡല്‍ഹി: സ്വകാര്യവത്കരിക്കേണ്ട ബാങ്കുകള്‍ ഏതൊക്കെയെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇതിനായി തെരഞ്ഞെടുക്കപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെ കുറിച്ചും സമിതി പരിശോധിക്കുന്നുണ്ട്. സ്വകാര്യവത്കരണത്തിനുള്ള അന്തിമ പട്ടികയിലുള്‍പ്പെട്ട ബാങ്കുകളുടെ പേരുകള്‍ ഉന്നത സമിതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി നല്‍കും.