എം.സി ജോസഫൈന്‍ വനിതാകമ്മിഷന്‍ അധ്യക്ഷ പദവി രാജി വച്ചു

josephine

തിരുവനന്തപുരം: വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിപറഞ്ഞ സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി.

ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഗാര്‍ഹികപീഡനത്തെപ്പറ്റിപരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷന്‍ അധ്യക്ഷ അനുഭവിച്ചോയെന്ന തരത്തില്‍ മോശമായി സംസാരിച്ചു. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും വിമര്‍ശനങ്ങള്‍ അവസാനിച്ചില്ല. സിപിഎം സഹയാത്രികര്‍ അടക്കമുള്ളവരാണ് ജോസഫൈനെതിരെ രംഗത്തെത്തിയത്.