ഡോക്ടറെ മര്‍ദ്ദിച്ച കേസ് : അന്വേഷണ ചുമതല ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക്

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും.കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ അഭിലാഷ് മര്‍ദ്ദിച്ചു.

ഒളിവില്‍ പോയ അഭിലാഷിനെ പിടികൂടാത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതല്‍ 11 വരെ ഒപികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.