ന്യൂഡല്‍ഹി:ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. കേന്ദ്ര പട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സനുസി ബാര്കിന്ഡോയെ ഓണ്‍ലൈനിലൂടെയാണ് ആശങ്ക അറിയിച്ചത്.
പെട്രോളിയം ഉല്പന്നങ്ങള് ഏറ്റവും അധികം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ സാധ്യത ഉണ്ടാക്കുമെന്നും ക്രൂഡ് ഓയിലിന്റെ വില അമിതമായി ഉയരുകയോ താഴുകയോ ചെയ്യാതിരുന്നാല്‍ മാത്രമേ നിര്‍മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടൂവെന്നു മന്ത്രി ഒപെക് സെക്രട്ടറി ജനറലിനെ അറിയിച്ചതായി മന്ത്രാലയം പറഞ്ഞു.

