ന്യൂഡല്‍ഹി: കേരളത്തിലെ നേതൃമാറ്റം നടത്തിയ രീതിയോടാണ് വിയോജിപ്പെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. രമേശ് ചെന്നിത്തലക്ക് പിന്നാലെ ഗ്രൂപ്പ് താല്പ്പര്യം പരിഗണിക്കാതെയുള്ള ഹൈക്കമാന്റ് തീരുമാനങ്ങളിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.
ഏകപക്ഷീയമായെടുത്ത തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റത്തിന് എതിരാണെന്ന പ്രതീതിയുണ്ടായിക്കിയെന്നും സംഘടന ദൗര്‍ബല്യമല്ല കൊവിഡ് സാഹചര്യമാണ് തെരഞ്ഞെടുപ്പ് പരാജത്തിന് കാരണമെന്നും കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചുണ്ട്. ജംബോ കമ്മിറ്റികള്‍്‌ക്കൊണ്ട് ഗുണമില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനസംഘടനയില്‍ 51 അംഗ നിര്‍വാഹക സമിതിയിലേക്ക് എത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

