തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് നിലവിലെ സാഹചര്യത്തില്‍ തിരികെ പോകുന്നത് സാമ്പത്തികമായി വലിയ പ്രത്യാഘ്യാതമാണുണ്ടാക്കുകയെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ധനവകുപ്പിന്റെ പരിഗണനയിലാണ്. 30 വര്‍ഷം സര്‍വീസുള്ള ആള്‍ക്കു വിരമിക്കുമ്പോള്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷനും സ്റ്റാറ്റിയൂട്ടറി പെന്‍ഷനും തമ്മില്‍ വലിയ വ്യത്യാസമുണ്ടാവില്ലെന്നു കണക്കുകള്‍ നിരത്തി സമിതി വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത പെന്ഷന് പദ്ധതി പുനരവലോകനം ചെയ്യുമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം. അതിനായി മുന്‍ ജില്ലാ ജഡ്ജി എസ്. സതീഷ്ചന്ദ്രബാബു അധ്യക്ഷനായ സമിതിയില്‍ മുന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരാപാണ്ഡ്യനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ഡയറക്ടര്‍ ഡി. നാരണ എന്നിവരടങ്ങിയ വിദഗ്ധസമിതിയെ 2018 ജൂണില്‍ നിയോഗിച്ചു.
പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍നിന്നു പിന്നോട്ടുപോകുന്നതുമൂലമുള്ള സാമ്പത്തിക-നിയമ പ്രശ്നങ്ങളായിരുന്നു സമിതിയുടെ പരിശോധനാ വിഷയം.
സമിതിയുടെ ശുപാര്‍ശകള്‍:
1..പത്തു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ളവര്‍ക്ക്, മറ്റുള്ളവര്‍ക്കു നല്കുന്നതുപോലെ എക്സ് ഗ്രേഷ്യാ പെന്ഷന് നല്കുന്നതു പരിഗണിക്കണം.
2…പങ്കാളിത്ത പെന്ഷന് 10% ല്‍നിന്ന് 14 ശതമാനമാക്കണം.
3…മറ്റു ജീവനക്കാര്‍ക്കു നല്കുന്നതുപോലെ ഡെബ്റ്റ് സം റിട്ടര്‍യര്‍മെന്റ് ഗ്രാറ്റിയുവിറ്റി നല്‍കണം.

