ദേവസ്വം ബോര്‍ഡുകളുടെ വരുമാന സ്രോതസ്സിന് ക്ഷേത്രഭൂമിയെ ഉപയോഗപ്പെടുത്തണം : മന്ത്രി കെ രാധാകൃഷ്ണന്‍

k radhakrishnan

തിരുവനന്തപുരം: ക്ഷേത്രഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാതെ ദേവസ്വം ബോര്‍ഡുകളുടെ വരുമാന സ്രോതസ്സിന് ഉപയോഗപ്പെടുത്താനായാല്‍ നല്ലതെന്നു മന്ത്രി കെ.രാധാകൃഷ്ണന്‍. ഇത്തരത്തില്‍ ഉപയോഗമില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3000 ഏക്കറും മലബാര്‍ ദേവസ്വം ബോര്‍ഡിന് 25,000 ഏക്കറുമാണുള്ളത്. പക്ഷെ, ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ വിവാദമുണ്ടായി. ഈ വിഷയത്തില്‍ വിവാദമല്ല, സംവാദമാണു നടക്കേണ്ടത്. ദേവസ്വം ബോര്‍ഡുകളുടെ സ്വയംപര്യാപ്തതയാണു ലക്ഷ്യമിടുന്നതെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ മന്ത്രി പറഞ്ഞു.