തിരുവനന്തപുരത്തെ വെള്ളക്കെട്ട് : പരിഹാരത്തിന് വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

riyaz

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെങ്കില്‍ ജലസേചനം, പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി റെയില്‍വേയുടെയും സഹകരണം തേടുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമടക്കം ഏര്‍പ്പെടുത്തി പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി സമയബന്ധിതമായി പരിഷ്‌കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ടൂറിസം മേഖലകള്‍ ഉടനെ തുറന്ന് നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.