പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യല്‍, മന്ത്രി മുഹമ്മദ് റിയാസും സിപിഎം ജില്ലാനേതൃത്വവും ഉടക്കില്‍

കോഴിക്കോട് : അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെ ചൊല്ലി മന്ത്രി പി.എ മുഹമ്മദ് റിയാസും, സിപിഎം കോഴിക്കോ് ജില്ലാനേതൃത്വവും രണ്ടു തട്ടില്‍. വിഷയത്തെ കുറിച്ച് ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റിയും കോര്‍പറേഷന്‍ കൗണ്‍സിലും ചര്‍ച്ച ചെയ്‌തേക്കും. സിപിഎം ജില്ലാനേതാക്കളില്‍ ചിലരുമായി ഏറെ അടുപ്പമുള്ളവര്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ പരസ്യബോര്‍ഡുകള്‍ക്കുള്ള കരാര്‍ നല്കുന്നതെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു.

വിഷയം കോര്‍പറേഷന്‍ കൗണ്‍സിലി്ല്‍ ഉള്‍പ്പടെ സജീവചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാനുള്ള മന്ത്രിയുടെ തീരുമാനം കോര്‍പറേഷന്റെ അധികാര പരിധിയില്‍ കൈകടത്തലാണെന്ന് സിപിഎം ജില്ലാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.കോഴിക്കോട്ടെ പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശം.