മണാലി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റോഹ്ത്താങ് പാസ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടം വീണ്ടും തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി സഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി 654622 സഞ്ചാരികള്‍ മണാലിയില്‍ എത്തിയിരുന്നു. കോവിഡ് വ്യാപനത്തില്‍ വന്‍ നഷ്ടത്തിലായ ടൂറിസം മേഖലയിലുള്ളവര്‍ പുതിയ പ്രതീക്ഷയിലാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പുറത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് റോഹ്ത്തങ് ചുരത്തില്‍ നിന്ന ലാഹുല്‍ താഴ്നരയിലേക്ക് കടന്ന് അടല്‍ ടണല്‍ വഴി മണാലിയിലേക്ക് മടങ്ങാം. സുരക്ഷാ നടപടിയായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ എന്നിവയിലം ജീവനക്കാര്‍ക്ക് പ്രതിവാര ആര് ടി പിസി ആര് പരിശോധന നടത്തുന്നുണ്ട്.
2021-06-20

