തിരുവനന്തപുരം: നിലവിലെ കോവിഡ് വ്യാപത്തിന്റെ തോത് അനുസരിച്ച് അടുത്ത ആഴ്ചയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം ജില്ലയില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടാകുമെന്നു കരുതുന്നു. തൃശൂരില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകും. മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം 20ന് 1.2 ലക്ഷവും 27 ആകുമ്പോള്‍ 95,000വും ആയി ആക്ടീവ് കേസുകളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്.തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആര്‍ പതിനഞ്ചില്‍ താഴെയെത്തിയിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറഞ്ഞ് തിങ്കളാഴ്ച 12,246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് പതിനഞ്ചിന് 4,45,334 ആയിരുന്നത് തിങ്കളാഴ്ച 1,12,361 ആയി കുറഞ്ഞിട്ടുമുണ്ട്.
2021-06-16

