തിരുവനന്തപുരം: മരം മുറിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.തങ്ങള്‍ നട്ട മരങ്ങള്‍ മുറിക്കുകയെന്നത് കര്‍ഷകരുടെ അവകാശമായി തോന്നിയതിനാലാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ആ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുക തന്നെ വേണം,’ കാനം അഭിപ്രായപ്പെട്ടു.കര്‍ഷകരുടെ പ്രശ്നം മനസ്സിലാക്കി എടുത്ത തീരുമാനമായിരുന്നുവെന്നും പ്രതികള്‍ പറയുന്നതിനൊന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
2021-06-15

