കോവിഡിന്റെ പുത്തൻ വകഭേദങ്ങൾക്കെതിരെ 93 ശതമാനം ഫലപ്രദം; നിർണായക വെളിപ്പെടുത്തലുമായി നൊവാക്‌സ്

93 ഇടത്തരവും ഗൗരവകരമായ രോഗബാധിതരിൽ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 65 വയസിന് മുകളിലുളള ഹൈ റിസ്‌ക് കാറ്റഗറിയിലും അതിന് താഴെ പ്രായമുളള ഗുരുതര രോഗം ബാധിച്ചവരിലും വാക്സിൻ 91 ശതമാനം മികച്ച ഫലപ്രാപ്തിയാണ് കാണിച്ചത്.

നോവാവാക്സ് എൻവിഎക്സ്-കോവ് 2373 എന്ന വാക്‌സിനാണ് നോവാക്‌സ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാക്സിൻ 90.4 ശതമാനം ഫലപ്രാപ്തിയാണ് ആകെ പ്രകടിപ്പിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനിച്ചരിക്കുന്നത്.

ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നൊവാക്‌സ് അറിയിച്ചു.