തിരുവനന്തപുരം: ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ ഇന്ന് തുടങ്ങും. തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടര മണിക്കൂറാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും.
അതേസമയം, സെപ്റ്റംബര്‍ ആറ് മുതല്‍് പ്ലസ് വണ്‍ പരീക്ഷ നടക്കാനിരിക്കെയാണ് പ്ലസ് ടു ക്ലാസുകളിലേക്ക് കടക്കുന്നത്.ഫസ്റ്റ് ബെല്‍ 2.0 യുടെ ഭാഗമായുള്ള സ്കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ കിട്ടയിശേഷം മാത്രം തുടങ്ങൂ എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
2021-06-07

