വാദിയുടെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത് പ്രതികാരനടപടിയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

covid

കൊച്ചി: പ്രതികളുടെ കോള്‍ലിസ്റ്റ് പരിശോധിക്കുന്നതാണ് രീതിയെന്നും, ഏതെങ്കിലും കേസില്‍ വാദിയുടെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടോയെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഇത് പ്രതികാരനടപടിയാണെന്നും എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധര്‍മ്മരാജന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞല്ലോ. ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റില്‍ ബിജെപിക്കാരുടെ പേരാണ് ഉണ്ടാവുകയെന്നും മുരളീധരന്‍ പറഞ്ഞു.

ആരുടെയോ കയ്യില്‍ നിന്നും പണം കിട്ടിയെങ്കില്‍ അത് മുഴുവന്‍ ധര്‍മ്മരാജന്റെയാണെന്ന് എന്തിനാ തെളിയിക്കുന്നത്. ആ പണം ധര്‍മ്മരാജന്റെയാണെങ്കില്‍ അതിന്റെ ഉറവിടം കണ്ടുപിടിക്കണം. കേസ് എന്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) കൊടുക്കുന്നില്ല? സിപിഎമ്മിന്റെ നേതാക്കള്‍ പ്രസ്താവന നടത്തുന്നതിന് പകരം കേസ് ഇഡിക്ക് വിടട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം ധര്‍മ്മരാജന്‍ ഇത്രത്തോളം തവണ എന്തിനാണ് വിളിച്ചതെന്ന് മകനോട് ചോദിച്ചിരുന്നോ എന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ധര്‍മ്മരാജന്‍ മകനെ വിളിച്ചോ ഇല്ലയോ എന്ന് ഏത് മൊഴിയുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.