കോവിഡ് വാക്‌സീന്‍ കേന്ദ്രം സംഭരിച്ച് നല്കണമെന്നാവശ്യപ്പെട്ട് സംയുക്തനീക്കം നടത്തണമെന്ന് നിര്‍ദ്ദേശിച്ച് പിണറായി വിജയനെഴുതിയ കത്തിനോട് പ്രതികരിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢി. കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ ഒരുമിച്ചു ആവശ്യപ്പെടേണ്ട സമയമായെന്നും കേന്ദ്രം വാക്‌സിനേഷന്‍ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടണമെന്നും വാക്‌സിന് വേണ്ടിയുള്ള ആഗോള ടെണ്ടര്‍ വിളിച്ചിട്ടും പോലും ഫലം കാണുന്നില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്‌സിന്‍ ലഭ്യമാക്കുക മാത്രമേ കാര്യക്ഷമമായി വാക്‌സിനേഷന്‍ നടപ്പാകാന്‍ സഹായിക്കൂവെന്നും മറുപടി കത്തില്‍ ആന്ധ്ര മുഖ്യമന്ത്രി വിശദമാക്കി.
2021-06-04