ന്യൂഡല്‍ഹി: ഉപയോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് കേന്ദ്ര ഐടി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. 2018 മുതല്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ച വിധികളും, പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങള്് വരുത്തിയത് എന്ന് പറയുന്നു. ഇതിലേക്ക് മാറുവാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ആവശ്യമായ സമയവും നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ മാര്്ഗ്ഗനിര്ദേശങ്ങള് ജനങ്ങളുടെ ആവശ്യത്തില്‍ നിന്നും, കോടതികളുടെ നിര്്ദേശങ്ങളില് നിന്നും, പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ നിന്നും വന്നതാണ്.വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരു സാധാരണ ഉപയോക്താവ് ഒന്നും പേടിക്കേണ്ടതില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് സംഘര്‍ഷത്തിന് കാരണമാകുന്ന, രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന, സ്ത്രീകളെ ആക്രമിക്കുന്ന, മറ്റ് മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഭയക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021-06-01

