തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. സംഘര്ഷമുണ്ടായതില് ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്ത്രീ പ്രവേശനത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നയപ്രഖ്യാപനത്തിന് മേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് കടകംപളളിയുടെ മലക്കംമറിച്ചില്‍.
2018 ലെ സംഭവങ്ങളില്‍ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോള്‍ അത് അടഞ്ഞ അദ്ധ്യായമാണ്. അതിനാല്‍ വിവാദങ്ങള്‍ക്കില്ലെന്നുമായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞത്.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപളളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

