ലക്ഷദ്വീപ് വിഷയം : നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച നടപടി പരിഹാസ്യമെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അപക്വമായ നടപടികളാണ് നിയമസഭയില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നടപടികളിലൂടെ കേരള നിയമസഭയെ പരിഹാസ്യപാത്രമാക്കുകയാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം കൊടുക്കുന്നു എന്നത് അങ്ങേയറ്റം ദുരൂഹമായിട്ടുളള കാര്യമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.