സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് വരെ ലോക്ഡൗണ്‍ നീട്ടി, കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് വരെ ലോക്ഡൗണ്‍ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനാരിക്കെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എങ്കിലും ഇളവുകള്‍ അനുവദിക്കും. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള് കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്ക്കുന്ന കടകള്‍് എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍് കൈക്കൊണ്ടിരിക്കുന്നത്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്കാനും തീരുമാനം എടുത്തിട്ടുണ്ട്.