80: 20 അനുപാതം കൊണ്ടുവന്നത് പാലോളിയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: 80: 20 എന്ന അനുപാതം പാലോളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. 80: 20 അനുപാതം യുഡിഎഫ് ആണ് കൊണ്ടുവന്നതെന്ന് നേരത്തെ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോടതി വിധിയോട് യോജിക്കാനാകില്ല. ക്രിസ്ത്യന്‍് ജനവിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലീംങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. സച്ചാര്‍് കമ്മിറ്റിയെന്നത് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമ്മിറ്റിയാണ്. ഈ പദ്ധതി മൊത്തത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കല്ല മുസ്ലീങ്ങള്‍ക്കാണ്.