കോവിഡ് പരിശോധന വേഗത്തിലാക്കാനായി ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി-പിസിആര്‍’ മാര്‍ഗവുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്വയേണ്മെന്റല് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഇഇആര്‍ഐ). സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഈ സലൈന്‍ ലായനി ഗാര്‍ഗിള്‍ (തൊണ്ടയിലൊഴിച്ച് കുലുക്കുഴിയുക) ചെയ്തതിനുശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ തയാറാക്കിയ പ്രത്യേക ലായനിയില്‍ സൂക്ഷിക്കും. ലായനി ചൂടാക്കിയാണ് പരിശോധന നടത്തുന്നത്.
നിലവില്‍ സ്രവ സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തുന്നതിനേക്കാള്‍ എളുപ്പവും ചെലവു കുറഞ്ഞതും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതുമാണു പുതിയ രീതിയെന്ന് എന്‍ഇഇആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിര്‍നാര്‍ പറഞ്ഞു. രോഗികള്‍ക്കു ബുദ്ധിമുട്ടില്ലാതെ നേരിട്ടു തന്നെ സാംപിള്‍ ശേഖരിക്കാന്‍ കഴിയും. മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാം. ഗ്രാമീണ, ഗോത്ര മേഖലകളിലും പരിശോധനയ്ക്ക് ഏറെ അനുയോജ്യമായ മാര്‍ഗമാണിതെന്നും ഡോ. കൃഷ്ണ പറഞ്ഞു.

