തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സമയത്ത് കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിക്കേണ്ട ഒരുകാര്യവുമില്ലായിരുന്നെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ. പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുക മാത്രമേ സർക്കാർ ചെയ‌്തിട്ടുള്ളുവെന്ന് മന്ത്രി പറഞ്ഞു.
അതല്ലായിരുന്നുവെങ്കിൽ ഭരണഘടനാ വിരുദ്ധമായേനെയെന്നും അദ്ദേഹം വ്യക്തമാക്കി.വിവാദങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും പകരം സംവദങ്ങളാകാമെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു. തെറ്റുപറ്റിയാൽ തിരുത്താൻ തയ്യാറാണ്. വികാരങ്ങളെ മുതലെടുക്കാൻ അനുവദിക്കില്ലെന്നും കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിൽ ദേവസ്വം മന്ത്രി വ്യക്തമാക്കി.

