ക്ഷേമവികസന പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കി നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ക്ഷേമവികസന പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം. വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്കുമെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ജനാധിപത്യം, മതനിരപേക്ഷത എന്നിവയില് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുമെന്നും സ്ത്രീസമത്വത്തിന് പ്രാധാന്യം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍് പ്രസംഗത്തില്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

• സമൂഹത്തില്‍് വിവേചനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നയം.
• ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി.
• കോവിഡ് വാക്‌സിന് സര്‍ക്കാര്‍ സൗജന്യമായി നല്കുന്നു.
• മൂന്നു കോടി ഡോസ് വാങ്ങാന്‍് ആഗോള ടെന്‍ഡര്‍ നല്കും.
• കോവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി.
• കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.
• നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള് 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്കി.
• ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
• കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്കി.
• ?പെന്ഷന് ഉള്‌പ്പെടെയുള്ളവ കുടിശ്ശിക തീര്പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
• കോവിഡ് പ്രതിരോധ വാക്‌സിന് എല്ലാവര്ക്കും സൗജന്യമായി നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഉള്‍പ്പെടെ മുന്നോട്ടുവന്നു.
• ആശുപത്രികളില് ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന് വിതരണവും വര്‍ധിപ്പിച്ചു.
• ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില് ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്ണായക പങ്കുവഹിച്ചു
• 6.6%സാമ്പത്തിക വളര്ച്ചയാണ് ഈ വര്ഷത്തെ സര്‍ക്കാര്‍് ലക്ഷ്യം. എന്നാല് കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
• റവന്യു വരുമാനത്തില് കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്ക്ക് കോവിഡ് ഭീഷണി ഉയര്ത്തുന്നു.
• കെ ഫോണ് പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.